കേരളത്തിൽ താമര വാടുന്നുവോ...? തൊഴുത്തിൽ കുത്ത് അതിര് കടന്നു.

കേരളത്തിൽ താമര വാടുന്നുവോ...? തൊഴുത്തിൽ കുത്ത് അതിര് കടന്നു.

രവീന്ദ്രൻ, കവർസ്റ്റോറി


കേരളത്തിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റായി സുരേന്ദ്രനെ നിയമിച്ചതിനെ തുടർന്ന് പാർട്ടികളിൽ അതിഭീകരമായ തമ്മിലടികളാണ് നടക്കുന്നത്. പ്രകടമായി പുറത്ത് കാണിക്കാതിരിക്കാനുള്ള എളുപ്പവഴിയായി കൊറൊണയുടെ വരവ്. കുമ്മനത്തിനെ കബളിപ്പിച്ച് മിസോറാമിൽ നിന്ന് വിളിച്ച് കൊണ്ട് വന്ന് തിരുവനന്തപുരത്ത് നിർത്തി നാണം കെടുത്തി. എന്നും അധികാരം എനിക്ക് മാത്രം എന്ന് ഉച്ചത്തിൽ കൂവുന്ന ശ്രീധരൻ പിള്ളയെ അവർ ആഗ്രഹിച്ച പോലെ ഗവർണർ പദവിയിൽ അവരോധിച്ചു.

സുരേന്ദ്രന് കേരളത്തിലെ പ്രധാന നേതാവായി തീരുമാനിച്ചപ്പോൾ മറ്റ് ചേട്ടൻമാർ നിസ്സഹരണം ആരംഭിച്ചു.എന്തിനും ഏതിനും ആർഎസ്എസിന്റെ പേര് പറഞ്ഞ് കാവിയുടുത് കുറിയും തൊട്ട് കൈത്തണ്ടയിൽ പത്ത് ചരടും കെട്ടി കയ്യിൽ ഉള്ള മൊബെയിലിൽ വാട്ട്‌സാപ്പ് കൂട്ടായ്മയും ഫെയ്‌സ് ബുക്ക് കട്ടായ്മയും ഉണ്ടാക്കി സൈബർ നേതാക്കളായവരുടെ കയ്യിലായി പാർട്ടി. അവർക്ക് വശ്യമാകാത്തവരെ സൈബർ ആക്രമണം നടത്തി അപമാനിച്ചു നേതാവായി നടക്കുന്നു. ക്ഷേത്ര കാര്യങ്ങൾ നടത്തിപ്പ് മാത്രമായി നേതാക്കൻമാരുടെ ജോലി. പൊതു സമൂഹത്തിന്റെ പൊതുവായ ഒരു പ്രശ്‌നവും ഇവർക്ക് പരിഹരിക്കാൻ നേരമില്ല. അതിനെ കുറിച്ചു ഒരു വകതിരിവുമില്ല.

ആരെങ്കിലും കാവി കൊടി, അമ്പലം, ക്ഷേത്രം എന്നൊക്കെ പറഞ്ഞാൽ അവിടെ ചെന്ന് ഒരു വെടക്കാക്കൽ ഉടനെ കേസ് കോടതി, കക്ഷി ചേരൽ, ഇതെല്ലാം ഒരു പൗരന് ഒരു റേഷൻ കാർഡ് ശരിയാക്കി കൊടുക്കാൻ പോലും ഉള്ള വിവരമില്ലാത്തവർ എന്താണ് കാട്ടി കൂട്ടുന്നത് എന്ന് പോലും ആർക്കും ഒരറിവുമില്ല. ചിലർ കുമ്മനത്തിന്റെ കുടെ നിന്ന് മറ്റു ചിലർ മുരളിധരൻ മന്ത്രിയുടെ കൂടെ നിന്ന് ഫോട്ടോ എടുത്ത് മറ്റ് ചില വേന്ദ്രൻമാർ ഹൈകോടതിയുടെ മുമ്പിൽ വക്കിൽ കുപ്പായവും മുക്കാലിഞ്ച് നെറ്റിയിൽ ഒന്നരയിഞ്ച് ചുവന്ന പൊട്ടും കയ്യിൽ പത്ത് ചരടും കെട്ടി നിന്ന് ഹിന്ദു വിന്റെ സംരക്ഷകനായി അഭിനയിക്കുന്നു. ഇവർക്ക് ഹൈന്ദവ പ്രവർത്തനം പോരെ, എന്തിനാണിവർ ബി.ജെ.പി.നേതാക്കൻ മാരുടെ നേതാവായി വിലസുന്നത്. ഇവരെ ആരാ നേതാവാക്കിയത്.

പാവം പിടിച്ച സാധാരണ പ്രവർത്തകർ ഇവരുടെ ഡാം, ഢൂ കളിയിൽ വീഴുന്നു. ഇവരാണ് യഥാർത്ഥ നേതാവ് എന്ന് കരുതുന്നു. പരാതികളുടെ കെട്ടഴിച്ച് അവിടെ ചെല്ലുന്നു. ഉള്ളതെല്ലാം അവർ തട്ടിയെടുക്കുന്നു. വാദിയുടെയും പ്രതിയുടെയും പോക്കറ്റടി കുന്നു. ഇതൊന്നും കാണാനോ തിരുത്താനോ ചങ്കുറപ്പുള്ള ഒരുത്തനും പാർട്ടിയിൽ ഇപ്പോഴില്ല ഉള്ളവരെ വലിച്ചെറിഞ്ഞു അതാണിപ്പോൾ നടക്കുന്നത്. നഷ്ടം യഥാർത്ഥ പ്രവർത്തകർക്ക് വരുന്നത് അടൽജിയും അഡ്വാനിയും നട്ട വളർത്തിയ വടവൃക്ഷങ്ങളുടെ കടക്കൽ കോടാലി വക്കുന്നത് സൈബർ നേതാക്കളും. ഇനി ഒരു ഉയർത്തെഴുനേൽപ്പ് അസാദ്ധ്യം. കരിഞ്ഞു താമര കേരളത്തിൽ കരിഞ്ഞുണങ്ങി.